തിയ്യരും ഹിന്ദുവല്‍ക്കരണവും’ വിവാദ ലേഖനം പിന്‍വലിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പ്

തിയ്യരും ഹിന്ദുവല്‍ക്കരണവും’ വിവാദ ലേഖനം പിന്‍വലിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പ്

തിയ്യരും ഹിന്ദുവല്‍ക്കരണവും’ എന്ന പേരില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്‌റ്റോറി പിന്‍വലിച്ചു. കവര്‍ സ്‌റ്റോറി തിയ്യ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി എസ്‌എന്‍ഡിപിയും തിയ്യ മഹാസഭയും കോഴിക്കോട് ചന്ദ്രികാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.

Read More
80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ സൗജന്യ റേഷന്‍

80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ സൗജന്യ റേഷന്‍

കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ മാസം വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 80 കോടി ജനങ്ങള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച അതേ അളവില്‍ സൗജന്യ റേഷന്‍ ലഭിക്കും, ഇതിനായി 90000 കോടി രൂപയാണ് ചെലവഴിക്കുക.

Read More
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെയും കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ രണ്ടാംഘട്ട ഇളവ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍​ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍…

Read More
കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പൊറ്റമ്മലിലെ അപ്പോളോ ജൂവലറിയില്‍ വന്‍ തീപിടിത്തം. ജൂവലറിയുടെ അകത്തുണ്ടായിരുന്ന ജീവനക്കര്‍ ഉള്‍പ്പെടെയുള്ള 16 പേരെ നാട്ടുക്കാരും ഫയര്‍ഫോഴ്സും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read More
പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ  നല്‍കി സുരേഷ്‌ഗോപി

പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ നല്‍കി സുരേഷ്‌ഗോപി

പിറന്നാള്‍ ദിനത്തില്‍ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ നല്‍കി സുരേഷ്‌ഗോപി. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ആദ്യ ടിവി കൈമാറി.

Read More
സീരിയല്‍ നടി ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം !

സീരിയല്‍ നടി ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ആര്‍ദ്ര ദാസിന്റെ വീട് ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ . തിരുവില്വാമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. നടി പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഒരു സംഘം ആളുകള്‍ വീടാക്രമിച്ച്‌ വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്ത് അമ്മ ശിവകുമാരിയെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്തെ മദ്യപ സംഘത്തിനെതിരെ പരാതി നല്‍കിയതിന്‍റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആര്‍ദ്രയുടെ…

Read More
സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ആറാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. 8 പേര്‍ക്ക് സമ്പര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3,…

Read More
ജനപക്ഷ രാഷ്ട്രീയത്തിന്റെ 11 വര്‍ഷം: എസ്.ഡി.പി.ഐ സ്ഥാപക ദിനമാഘോഷിച്ചു

ജനപക്ഷ രാഷ്ട്രീയത്തിന്റെ 11 വര്‍ഷം: എസ്.ഡി.പി.ഐ സ്ഥാപക ദിനമാഘോഷിച്ചു

രാഷ്ട്രീയം നമുക്ക് ദൗത്യനിര്‍വഹണമാണ്, ഉപജീവന മാര്‍ഗ്ഗമല്ല’ എന്ന പ്രമേയത്തില്‍ വിവിധ സന്നദ്ധ, സേവന, ശുചീകരണ പ്രവര്‍ത്തനങ്ങളോടെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സ്ഥാപക ദിനമാഘോഷിച്ചു.

Read More
Back To Top
error: Content is protected !!