സീരിയല്‍ നടി ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം !

സീരിയല്‍ നടി ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ആര്‍ദ്ര ദാസിന്റെ വീട് ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ . തിരുവില്വാമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. നടി പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഒരു സംഘം ആളുകള്‍ വീടാക്രമിച്ച്‌ വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്ത് അമ്മ ശിവകുമാരിയെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്ഥലത്തെ മദ്യപ സംഘത്തിനെതിരെ പരാതി നല്‍കിയതിന്‍റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആര്‍ദ്രയുടെ പ്രതികരണം. സംഭവസമയത്ത് താരത്തിന്‍റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ദ്രയും അച്ഛന്‍ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു.പാലക്കാടുള്ള ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്‍ദ്രയുടെ കുടുംബവും അയല്‍വാസിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കി.ആര്‍ദ്രയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് കണ്ടാലറിയാവുന്ന 10 പേ‍ര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Back To Top
error: Content is protected !!