കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്നലെ ടാഗോര്‍ ഹാളില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കെ.ടി. ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കിലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിര്‍മാണം തുടങ്ങിയ ഡ്രെയ്‌നേജിന്റെ പ്രവൃത്തി വേഗത്തിലാക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലായിപ്പുഴയും കനോലി കനാലും ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്യാതെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ല. പുഴയില്‍ നിന്ന് എടുക്കുന്ന ചെളി നിക്ഷേപിക്കാനുള്ള സ്ഥലം ഇല്ലാത്തതു കൊണ്ടാണ് കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാത്തത്. ചളി ആഴക്കടലില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Back To Top
error: Content is protected !!