തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ആറാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് വിദേശത്തുനിന്ന് വന്നവരാണ്. 46 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. 8 പേര്‍ക്ക് സമ്പര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1