
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണമുണ്ട്; മുല്ലപ്പള്ളിയെ തള്ളി എം.എം. ഹസന്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണമുണ്ടെന്ന് ആവര്‍ത്തിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിയാണു ഹസന്റെ പ്രസ്താവന.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ ധാരണയുണ്ട്. ഇതിനു ജില്ലാ കമ്മിറ്റികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ഹസന് പറഞ്ഞു. മതേതര കാഴ്ചപ്പാടോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സിപിഎം ഇവരുമായി ധാരണയുണ്ടാക്കിയ ഘട്ടത്തിലൊന്നും വര്‍ഗീയ പാര്‍ട്ടിയാണെന്ന് അവര്‍ക്ക് തോന്നിയിട്ടില്ല. ഏത് വര്‍ഗീയ പാര്‍ട്ടിയെയും പിണറായി തൊട്ടാല്‍ അത്…