പൊതുപണിമുടക്കിന് ലോറിയുടമകളുടെ പിന്തുണ

പൊതുപണിമുടക്കിന് ലോറിയുടമകളുടെ പിന്തുണ

പാലക്കാട്: കേന്ദ്രസര്‍ക്കാറി​ന്റെ തെറ്റായ തൊഴില്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന പൊതുപണിമുടക്കിന് സ്​റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പിന്തുണ പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍, റോഡ് സുരക്ഷയും മറ്റും ഉയര്‍ത്തിക്കാണിച്ച്‌​ വാഹന ഉടമകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്ന നടപടി, തൊഴില്‍ മേഖലയുടെ പതനത്തിന് കാരണമാകും. സംസ്ഥാന പ്രസിഡന്‍റ്​ കെ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. നന്ദകുമാര്‍ റിപ്പോര്‍ട്ട്​ അവതരിപ്പിച്ചു.

Back To Top
error: Content is protected !!