നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റത്തില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പരാമര്‍ശം. വകുപ്പുതല നടപടി തുടരാനും ശുപാര്‍ശ.
നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. റേഞ്ച് ഡിഐജി സുശീല്‍ കുമാറിനോടാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. യുണിഫോമില്‍ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്.