ഇന്ന് 5254 പേര്‍ക്ക് കോവിഡ്; 6227 പേര്‍ രോഗമുക്തി നേടി

ഇന്ന് 5254 പേര്‍ക്ക് കോവിഡ്; 6227 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 796,  കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ  ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: കമ്മ്യൂണിസ്ര്‌റ് പാര്‍ട്ടി നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പൊലീസ് നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും ആണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ’ ചെയ്തു. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ…

Read More
കോഴിക്കോട്  ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ പ്രവർത്തനം കാര്യക്ഷമമാക്കണം ; മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട് ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ പ്രവർത്തനം കാര്യക്ഷമമാക്കണം ; മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട്: തദ്ദേശസ്വയംഭരണ നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ ഔദ്യോഗിക വാർത്താ സ്ഥാപനങ്ങൾ വഴി ജനങ്ങളേയും, അധികാരികളെയും ഒരുപോലെ എത്തിക്കുന്നതിന് കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിന്റെയും, ആകാശവാണി നിലയത്തിന്റെയും പ്രവർത്തനം വിപുലീകരിച്ച് കാര്യക്ഷമമാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി,സെക്രട്ടറി പി. ഐ. അജയൻ, ഖജാൻജി എം.വി.കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, പ്രൊഡ്യൂസർ, സാങ്കേതിക വിദഗ്ധരുടെ ഒഴിവുകളിൽ നിയമനം നടത്തി…

Read More
അനധികൃത കൊതുക് നശീകരണി ഉപയോഗം അവസാനിപ്പിക്കണമെന്ന് എച്ച്ഐസിഎ

അനധികൃത കൊതുക് നശീകരണി ഉപയോഗം അവസാനിപ്പിക്കണമെന്ന് എച്ച്ഐസിഎ

കൊച്ചി: കേരളത്തിലെ ജനങ്ങളോട് അനധികൃത കൊതുക് നശീകരണ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹോം ഇന്‍സെക്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എച്ച്ഐസിഎ). നിലവിലുള്ള കോവിഡ് 19 പകര്‍ച്ചവ്യാധിക്ക് പുറമെ മലേറിയ, ഡെങ്കി പകര്‍ച്ചവ്യാധികളുടെ ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ആഹ്വാനം.പൊതുതാല്‍പര്യ ക്യാമ്പയിന്റെ ഭാഗമായി കീടനാശിനികളും ദോഷകരമായ രാസവസ്തുക്കളും ചേര്‍ത്ത് നിര്‍മിക്കുന്ന അനധികൃത സുഗന്ധദ്രവ്യ സ്റ്റിക്കുകളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നു. അനധികൃത കൊതുക് നശീകരണ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ വാങ്ങുന്നത് നിര്‍ത്തണമെന്നും അംഗീകൃത കമ്പനികളില്‍…

Read More
പാസഞ്ചർ – മെമു ട്രെയിൻ: ഇനി എക്സ്പ്രസ് നിരക്കിൽ റെയിൽവേ ബോർഡ് അനുമതി പിൻവലിക്കണം – ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

പാസഞ്ചർ – മെമു ട്രെയിൻ: ഇനി എക്സ്പ്രസ് നിരക്കിൽ റെയിൽവേ ബോർഡ് അനുമതി പിൻവലിക്കണം – ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

കോഴിക്കോട്: കോവിഡ് കാലത്തും, കോവിഡാനന്തരവും ചെലവു കുറഞ്ഞ യാത്രാ സംവിധാനങ്ങൾ അവലംബിക്കേണ്ട ഈ കാലത്ത് പാസഞ്ചർ – മെമു സർവീസ് എക്സ്പ്രസ്സ് ആക്കി നിരക്കുകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുവാനും സ്റ്റോപ്പുകൾ കുറയ്ക്കാനുമുള്ള റെയിൽവേ ബോർഡ് അനുമതി പിൻവലിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ.ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷോർണൂർ, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, കൺവിനർ പി. ഐ. അജയൻ എന്നിവർ…

Read More
സിഎജി റിപ്പോര്‍ട്ട്: സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ട്: സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാര്‍ത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചെന്നും ചെന്നിത്തല പറഞ്ഞു.റിപ്പോര്‍ട്ടിന്റെ രഹസ്യാത്മക സ്വഭാവം കാത്തുസൂക്ഷിക്കാതെയാണ് മന്ത്രി പെരുമാറിയത്. ധനസെക്രട്ടറിക്ക് കിട്ടേണ്ട കത്ത് മന്ത്രി മോഷ്ടിച്ചതാണോയെന്നും, കരടാണോ അന്തിമമാണോ എന്ന് പോലും അറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല…

Read More
കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1888 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25141 സാമ്പിളുകളാണ് പരിശോധിച്ചത്.2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 6567 പേർക്കാണ് ഇന്ന് രോഗമുക്തി.

Read More
ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കില്ലെന്ന് ബാലാവകാശ കമ്മീഷന്‍. ബിനീഷിന്റെ കുടുംബം നല്‍കിയ പരിതിയിലെ നടപടിയില്‍ നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്.ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിനീഷ് കോടിയേരിയുടെ രണ്ടര…

Read More
Back To Top
error: Content is protected !!