കൊച്ചി: കേരളത്തിലെ ജനങ്ങളോട് അനധികൃത കൊതുക് നശീകരണ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹോം ഇന്‍സെക്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എച്ച്ഐസിഎ). നിലവിലുള്ള കോവിഡ് 19 പകര്‍ച്ചവ്യാധിക്ക് പുറമെ മലേറിയ, ഡെങ്കി പകര്‍ച്ചവ്യാധികളുടെ ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ആഹ്വാനം.പൊതുതാല്‍പര്യ ക്യാമ്പയിന്റെ ഭാഗമായി കീടനാശിനികളും ദോഷകരമായ രാസവസ്തുക്കളും ചേര്‍ത്ത് നിര്‍മിക്കുന്ന അനധികൃത സുഗന്ധദ്രവ്യ സ്റ്റിക്കുകളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നു. അനധികൃത കൊതുക് നശീകരണ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ വാങ്ങുന്നത് നിര്‍ത്തണമെന്നും അംഗീകൃത കമ്പനികളില്‍ നിന്ന് സുരക്ഷിതവും അംഗീകൃതവുമായ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ തെരഞ്ഞെടുക്കണമെന്നും എച്ച്ഐസിഎ കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെടുന്നു.
അനധികൃത കീടനാശിനി ഉപയോഗിച്ചുള്ള കൊതുകിനെ അകറ്റുന്ന സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ ശ്വാസനാള വീക്കം, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.മലേറിയ, ഡെങ്കി എന്നിവയ്ക്കെതിരെ ആളുകള്‍ സ്വയം പ്രതിരോധിക്കുമ്പോള്‍, ശരിയായ ഗാര്‍ഹിക കീടനാശിനി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അത് ചെയ്യേണ്ടതുണ്ടെന്നും ഹോം ഇന്‍സെക്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എച്ച്ഐസിഎ) സെക്രട്ടറിയും ഡയറക്ടറുമായ ജയന്ത് ദേശ്പാണ്ഡെ പറഞ്ഞു.