കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ  ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: കമ്മ്യൂണിസ്ര്‌റ് പാര്‍ട്ടി നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പൊലീസ് നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും ആണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ’ ചെയ്തു. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. മാധ്യമ നിയന്ത്രണം ലക്ഷ്യം വെച്ചുള്ള ഭേദഗതിയാണ് എന്നാണ് ആരോപണം. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം. കുറ്റം ലംഘിക്കുന്നവരെ വാറണ്ടില്ലാതെ പോലിസിന് അറസ്റ്റ് ചെയ്യാം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വലിയ നിയമലംഘനങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. യുഎപിഎ നിയമം ചുമത്തില്ലെന്ന് നിലപാടെടുത്ത് പിന്നീട് തിരുത്തിയ സര്‍ക്കാരാണ് ഇടതു മുന്നണിയുടേത്. പോലിസ് ആക്‌ട് ഇവര്‍ ദുരുപയോഗം ചെയ്യില്ല എന്ന് കരുതാം മാത്രം നിഷ്‌കളങ്കരല്ല അരുമെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

Back To Top
error: Content is protected !!