
കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു
കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63. 48 ശതമാനമാണ്. തിരുവനന്തപുരം- 59. 59%, കൊല്ലം- 63.81%, പത്തനംതിട്ട- 62.41%, ഇടുക്കി- 64.94%, ആലപ്പുഴ-66.65% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗ് ആണ് ഉച്ചയോട് കൂടി രേഖപ്പെടുത്തിയത്.ഒരു മാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണവും കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ഭരണകൂടത്തിന്റേയും ഉറപ്പും വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് തെളിയിക്കുന്നതാണ് പോളിംഗ് കണക്കുകള്‍. രാവിലെ…