ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക സർക്കാർ-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി സർവ്വകക്ഷിയോഗത്തിൽ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. പോലീസ്, സാധുധ സേനാംഗങ്ങള്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നുവരുള്‍പ്പെടുന്ന മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.