മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീട് പൊളിക്കരുതെന്ന് ബോംബെ ഹൈകോടതി. വീട് പൊളിക്കാന്‍ ബ്രിഹന്‍ മുംബൈ കോര്പറേഷന്(ബിഎംസി) നല്കിയ നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി.നടിയുടെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ ബിഎംസിയെ ഹൈക്കോടതി വിമര്‍ശിച്ചു. കോര്പറേഷന്റേത് പ്രതികാരനടപടിയാണ്. കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണം. വീട് പൊളിക്കാന്‍ കോര്പറേഷന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. മുംബൈ കോര്പറേഷന് പൊളിച്ച വീടിന്റെ ഭാഗങ്ങള്‍ നടിക്ക് പുനര്‍ നിര്‍മിക്കാമെന്നും കോടതി ഉത്തരവിട്ടു.കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ വീട് പൊളിക്കാന്‍ കോര്പറേഷന് ഉത്തരവിട്ടത്. വീടിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തിരുന്നു.