
വാഗമണില്‍ അലിഞ്ഞ് ചേരാം
വാഗമണ്ണിന്റെ പ്രകൃതിരമണീയതയും കോടമഞ്ഞിന്റെ കുളിര്‍മ്മയും തന്നെയാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനിരകളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സൗന്ദര്യം യാത്രക്കാരുടെ മനസിനെ കുളിര്‍പ്പിക്കും. സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, പൈന്‍ മരക്കാടുകളും,…