
ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ കഞ്ചാവ് പാനീയവുമായി കൊക്കകോള
ബഹുരാഷ്ട്ര കമ്ബനിയായ കൊക്കകോള കഞ്ചാവ് ചേര്‍ത്ത പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ളതായിരിക്കും ഈ പുതിയ പാനീയമെന്ന് കമ്ബനി അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാനസിക ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പുതിയ പാനീയത്തിലുപയോഗപ്പെടുത്തുക. ഉത്കണ്ഠ, കഠിനമായ വേദന, നാഡീരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കായ് കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിന് കഞ്ചാവ് ഉപയോഗിക്കാനും ലോകത്ത് പലയിടങ്ങളിലും അനുമതിയുണ്ട്. ഈ അവസരം പരമാവധി മുതലെടുക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഔഷധ…