
ഏത് കൊടും വരള്‍ച്ചയിലും വരുമാനം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ
തരിശുകിടക്കുന്ന കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍നിറഞ്ഞ ഭൂമിയിലും വരുമാനം ഉറപ്പിക്കാനൊരു കൃഷിയുണ്ട് കറ്റാര്‍വാഴ.ഏതുതരം മണ്ണിലും കറ്റാര്‍വാഴ വളരും. മണ്ണായാലും കല്ലും പാറകളും നിറഞ്ഞ പൊരിമണ്ണായാലും കറ്റാര്‍വാഴ നന്നായി വളരും. വളരെ കുറച്ച് മണ്ണു മാത്രമേ ഈ കൃഷിക്ക് വേണ്ടു. ഏത് കൊടും വരള്‍ച്ചയിലും കറ്റാര്‍വാഴ വളരും. ഇടവിളയായും തനിവിളയായും ഇത് കൃഷിചെയ്യാം. എന്നാല്‍ തണുത്ത കാലാവസ്ഥയിലും മഞ്ഞുമൂടിയ കാലാവസ്ഥയിലും കറ്റാര്‍വാഴ പ്രായോഗികമല്ല. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം. മണ്ണിന്റെ പിഎച്ച് മൂല്യം 8.5 വരെ ഉയര്‍ന്ന…