
മനം നിറച്ച് ബാണാസുര സാഗര്‍ അണക്കെട്ട്
മനസും ശരീരവും കുളിര്‍പ്പിച്ചൊരു വയനാടന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടയൊരിടമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. വെറുമൊരു കൗതുകം എന്നതിലുപരി കാഴ്ചയുടെ വലിയൊരു ചരിത്രം കൂടി ഈ അണക്കെട്ടിന് നിങ്ങളോട് പറയാനുണ്ടാകും. മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്. ബാണാസുര സാഗറിലേക്ക് എത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതും ഇവിടത്തെ…