കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ‘അമ്മ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷൈനി ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് ഷൈനിയുടെ കുടുംബം.
ഷൈനിയും കുട്ടികളും ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. വിവാഹമോചന നോട്ടീസ് പോലും നോബി കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. കുറെ നാളുകളായി ജോലി കിട്ടാത്തത്തിൽ ഉള്ള സങ്കടം മകള്‍ക്ക് ഉണ്ടായിരുന്നുവെന്നും അച്ഛൻ കുര്യാക്കോസും അമ്മ മോളിയും പറയുന്നു.
9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായരുന്നു. മറ്റാരെങ്കിലും ഉപദ്രവിച്ചോ എന്നറിയില്ലെന്നും ഷൈനിയുടെ കുടുംബം പ്രതികരിച്ചു. 12 ആശുപത്രികളിൽ ഷൈനി ജോലി അന്വേഷിച്ചു. എവിടെയും ജോലി കിട്ടിയില്ല. ജോലി കിട്ടാത്തത്, കുട്ടികളുടെ കാര്യങ്ങൾ, വിവാഹ മോചനം എല്ലാം ഷൈനിയെ അലട്ടിയിരുന്നുവെന്നാണ് കുടുംബം സ്ഥിരീകരിക്കുന്നത്.