
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിന്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ‘അമ്മ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷൈനി ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് ഷൈനിയുടെ കുടുംബം. ഷൈനിയും കുട്ടികളും ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. വിവാഹമോചന നോട്ടീസ്…