
കാപ്പി കുടിച്ച് ആയുസ് കൂടാം
കാപ്പിയോ ചായയോ മികച്ചത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകും. ഇവ രണ്ടും അത്ര നല്ലതല്ല എന്ന അഭിപ്രായമുള്ളവരും ഉണ്ടാകും. അതെന്തായാലും കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ആശ്വസിക്കാം. ഗുരുതരമായ വൃക്കരോഗം ബാധിച്ചവരുടെ ആയുസ്സു കൂട്ടാന്‍ കാപ്പിക്കു സാധിക്കുമെന്നു പഠനം. കാപ്പിയിലെ കഫീന്‍ ആണ് മരണനിരക്കു കുറയ്ക്കാന്‍ സഹായിക്കുന്നത്. നൈട്രിക് ഓക്‌സൈഡ് പോലുള്ളവയെ പുറന്തള്ളാന്‍ സഹായിക്കുക വഴി രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഫീനു കഴിയും. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ചികിത്സ ചെലവേറിയതാണെന്നു മാത്രമല്ല, മരണസാധ്യതയും കൂടുതലാണ്. 1999…