
രൂപയുടെ വീഴ്ച തടയാന്‍ കഴിയാതെ റിസര്‍വ് ബാങ്ക്
കൊച്ചി: കരുതല്‍ വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റുമറിച്ചിട്ടും രൂപയുടെ കനത്ത വീഴ്ച തടയാന്‍ ഇന്നലെ റിസര്‍വ് ബാങ്കിനായില്ല. 46 പൈസ ഇടിഞ്ഞ് റെക്കാഡ് താഴ്ചയായ 72.97ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തോടെയായിരുന്നു ഇന്നലെ രൂപയുടെ വ്യാപാരത്തുടക്കം. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും സംയുക്തമായി പ്രഖ്യാപിച്ച രക്ഷാനടപടികള്‍, ക്രൂഡോയില്‍ വിലയിടിവ്, ആഗോള തലത്തില്‍ ഡോളര്‍ നേരിട്ട തകര്‍ച്ച എന്നിവ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് നേരിയ ഗുണം ചെയ്തിരുന്നു. എന്നാല്‍, ചൈനയ്ക്കുമേല്‍ 20,000 കോടി ഡോളറിന്റെ അധിക…