തിരുവനന്തപുരം: ‘പച്ചപ്പിന് വേണ്ടി ഓടുക’ എന്ന ആശയവുമായി എസ്.ബി.ഐ സംഘടിപ്പിക്കുന്ന ഗ്രീന്‍ മാരത്തണിന്റെ രണ്ടാം സീസണ് ഇക്കുറി രാജ്യത്തെ 15 നഗരങ്ങളില്‍ നടക്കും. ഹരിതാഭ ഭാവിക്കായി, ശുചിത്വവും പച്ചപ്പും നിറഞ്ഞ ലോകത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അരങ്ങേറുന്ന മാരത്തണ്‍ തിരുവനന്തപുരത്ത് ഡിസംബര്‍ ഒമ്പതിന് അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍, 21 കിലോമീറ്റര്‍ വിഭാഗങ്ങളിലായി നടക്കും. 2,300ലേറെപ്പേര്‍ പങ്കെടുക്കും.
എസ്.ബി.ഐ ഗ്രീന്‍ മാരത്തണിന്റെ ഹെല്‍ത്ത് പാര്‍ട്ണര്‍ എസ്.ബി.ഐ ജനറല്‍ ഇന്‍ഷൂറന്‍സാണ്. എസ്.ബി.ഐ ലൈഫ്, എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്, എസ്.ബി.ഐ കാര്‍ഡ്സ് എന്നിവയും പങ്കാളിത്തം വഹിക്കും. ഈമാസം 30ന് ഡല്‍ഹിയിലാണ് മാരത്തണിന്റെ തുടക്കം. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പട്ന, ഭുവനേശ്വര്‍, അഹമ്മദാബാദ്, ചണ്ഡീഗഢ് എന്നിവയാണ് മാരത്തണ്‍ നടക്കുന്ന മറ്റു പ്രമുഖ നഗരങ്ങള്‍. മാര്‍ച്ച് നാലിന് ജയ്പൂരിലാണ് സമാപനം. ആദ്യ സീസണിന്റെ മികച്ച വിജയത്തിന്റെ പിന്‍ബലത്തിലാണ് രണ്ടാംസീസണ് സംഘടിപ്പിക്കുന്നതെന്ന് എസ്.ബി.ഐ ഡി.എം.ഡി, സി.എഫ്.ഒ ആന്‍ഡ് സി.ഡി.ഒ പ്രശാന്ത് കുമാര്‍ പറഞ്ഞു.