രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കായി മഹീന്ദ്ര ബ്ലാസോ

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കായി മഹീന്ദ്ര ബ്ലാസോ

മഹീന്ദ്ര ബ്ലാസോ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കുകളായി മാറിയതായി മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) അറിയിച്ചു. പുറത്തിറക്കി 3 വര്‍ഷത്തിനുള്ളിലാണ് ബ്ലാസോ ഈ നേട്ടം കൈവരിച്ചത്. 5-18 ടണ്‍ ഇടത്തരം ട്രക്ക് വിഭാഗത്തില്‍ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് 18 തരം പുതിയ ബിഎസ് 6 ഫ്യൂറിയോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കും.  അടുത്തിടെ ഇടത്തരം വിഭാഗത്തില്‍ മഹീന്ദ്ര പുറത്തിറക്കിയ മൂന്നിനം ഫ്യൂറിയോ ട്രക്കുകള്‍ മികച്ച വിജയമാണ് നേടിയിട്ടുള്ളത്. 12, 14 ടണ്‍ വിഭാഗത്തില്‍ ചുരുങ്ങിയ സമയംകൊണ്ടു നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഫ്യൂറിയോ. മൈലേജ് അടിസ്ഥാനത്തില്‍ ട്രക്ക് വ്യവസായത്തിലെ ലീഡറായി ബ്ലാസോ ട്രക്കുകള്‍ മാറിയിരിക്കുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് രാജന്‍ വധേര വ്യക്തമാക്കി.

Back To Top
error: Content is protected !!