ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്ത് വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലായതിനാല്‍ പലിശ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചതിനാല്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതലായി നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത മാസം അവലോകന യോഗം ചേരാനിരിക്കിയൊണ് വീണ്ടും പലിശ കുറക്കുന്നതിനുളള സാധ്യതകളുണ്ടെന്ന സൂചനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.

നാണ്യപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണ്. അടുത്ത ഒരു വര്‍ഷത്തേക്ക്  ഇത് കൂടാനുളള സാധ്യതയില്ല എന്നുമുളളത്  പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമാണ്.നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപി 6.9 ശതമാനമായി കുറയുമെന്നുളള വിലയിരുത്തലാണ് ആര്‍ബിഐക്കുളളത്. സമ്പദ്‍വ്യവസ്ഥക്ക് ഉണര്‍വ് പകരുന്നതിന് പലിശ കുറക്കുക എ്നതാണ് ആര്‍ബിഐ ലക്ഷ്യമിടുന്ന ത്.അമേരിക്ക പലിശ കുറച്ചത്  ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കൂടിതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അ്ദേഹം വ്യക്തമാക്കി

Back To Top
error: Content is protected !!