
ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍
രാജ്യത്ത് വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലായതിനാല്‍ പലിശ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചതിനാല്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതലായി നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത മാസം അവലോകന യോഗം ചേരാനിരിക്കിയൊണ് വീണ്ടും പലിശ കുറക്കുന്നതിനുളള സാധ്യതകളുണ്ടെന്ന സൂചനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. നാണ്യപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണ്. അടുത്ത ഒരു വര്‍ഷത്തേക്ക് ഇത് കൂടാനുളള സാധ്യതയില്ല എന്നുമുളളത് പലിശ…