അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോഴ്സ്

അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോഴ്സ്

സൂപ്പര്‍ഹിറ്റായി മുന്നേറുന്ന സെല്‍റ്റോസിന് ശേഷം അടുത്ത വര്‍ഷം രണ്ട് പുതിയ വാഹനങ്ങളെ കിയ മോട്ടോഴ്സ് വിപണിയിലെത്തിക്കും. പ്രീമിയം എംപിവി കാര്‍ണിവല്‍, ചെറു എസ്‌യുവി ക്യൂവൈ എന്നിവയായിരിക്കും കിയ പുറത്തിറക്കുക. അടുത്തവര്‍ഷം ആദ്യം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കാര്‍ണിവല്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വില്‍പനയ്ക്കുണ്ട്. മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നത്.

Back To Top
error: Content is protected !!