ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ , 97 രൂപയ്ക്ക് 1.5 ജി.ബി ഡാറ്റയും 350 മിനുട്ട് സൗജന്യകോളും

ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ , 97 രൂപയ്ക്ക് 1.5 ജി.ബി ഡാറ്റയും 350 മിനുട്ട് സൗജന്യകോളും

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ 97 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്ലാന്‍ പ്രകാരം 350 മിനുട്ട് ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാം. 1.5 ജി.ബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാം. 200 എസ്എംഎസും സൗജന്യമാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.എയര്‍ടെലിന്റെ വെബ്‌സൈറ്റോ മൈ എയര്‍ടെല്‍ ആപ്പോ വഴി പ്ലാനില്‍ ചേരാം. ഇതിനുമുമ്പ് 35 രൂപയിലാരംഭിക്കുന്ന മുന്ന് കോമ്പോ റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു.

പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവില്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും മറ്റിടങ്ങളിലും പദ്ധതി പ്രാബല്യത്തിലാക്കിയിട്ടുണ്ടെന്ന് എയര്‍ടെല്‍ അറിയിച്ചു. 95 രൂപയുടെ പ്ലാനില്‍ 500 എംബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കും. എസ്ടിഡി, ലോക്കല്‍, റോമിങ് എന്നിവ സൗജന്യമാണ്. 28 ദിവസമാണ് കാലാവധി.

Back To Top
error: Content is protected !!