Headlines

സംസ്ഥാനത്ത് മദ്യം ലഭിക്കാതെ മൂന്നുപേര്‍ കൂടി തൂങ്ങിമരിച്ചനിലയില്‍

സംസ്ഥാനത്ത് മദ്യം ലഭിക്കാതെ മൂന്നുപേര്‍ കൂടി തൂങ്ങിമരിച്ചനിലയില്‍

മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മൂന്നുപേര്‍കൂടി മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി . കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായാണ് മൂന്നുപേര്‍ തൂങ്ങിമരിച്ചത്. കുണ്ടറ പെരുമ്പുഴ ഡാല്‍മിയ പാമ്പുറത്തു ഭാഗം എസ്.കെ. ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന്‍ സുരേഷ് (38), അവിവാഹിതനും അര്‍ബുദ രോഗിയുമായിരുന്നു സുരേഷ്. കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പില്‍ കെ.സി. വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്ബില്‍ ബാവന്റെ മകന്‍ വാസു (37) എന്നിവരാണ്‌ മരിച്ചത്.

error: Content is protected !!