കൊയിലാണ്ടി : കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടങ്ങളും പ്ലാറ്റ്ഫോറവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി. കെ. ദാസൻ എം.എൽ.എ. നേതൃത്വത്തിൽ കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശീലനം സിദ്ധിച്ച വൊളന്റിയർമാരുമാണ് ശുചീകരിച്ചത്.ആവശ്യമായ അണുനാശിനി മൂടാടി സർവീസ് സഹകരണ ബാങ്ക് ആണ് സംഭാവന നൽകിയത്. അടുത്ത ദിനങ്ങളിൽ തന്നെ കൊയിലാണ്ടി ഹാർബർ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് അടക്കമുള്ള പൊതുസ്ഥലങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.