
സരോവരം ബയോ പാർക്കിലെ ബോട്ടിങ് പുനരാരംഭിച്ചു
കോഴിക്കോട് : മാസങ്ങളായി നിർത്തിെവച്ചിരുന്ന സരോവരം ബയോ പാർക്കിലെ ബോട്ടിങ് പുനരാരംഭിച്ചു. പുതുതായി ആറ് ഫൈബർ വള്ളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് നിബന്ധനകൾ പാലിച്ചാവും ബോട്ടിങ്. നിശ്ചിതസമയം ഇടവിട്ട് അണുനശീകരണം നടത്തിയശേഷമാണ് ബോട്ടുകൾ ഉല്ലാസസവാരിക്ക് നൽകുന്നത്. മൂന്നുപേർക്കും അഞ്ചുപേർക്കും കയറാവുന്ന പെഡൽ ബോട്ടുകളാണിവ. അരമണിക്കൂർ ഉപയോഗത്തിന് ഒരാൾക്ക് 50 രൂപയാണ് ചാർജ്.