കോഴിക്കോട് ചെറുവണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ 54 കാരൻ മരിച്ച സംഭവത്തിൽ  സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ചെറുവണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ 54 കാരൻ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : ( ചെറുവണ്ണൂർ ) ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിന് മുകളിൽ 54 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പ്രകാശനെയാണ് നല്ലളം പോലിസ് അറസ്റ്റ് ചെയ്തത്. ചെറുവണ്ണൂർ കണ്ണാട്ടികുളം കോട്ടയിലകത്ത് ഹംസക്കോയ (54) യെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചെറുവണ്ണൂർ ടി.പി റോഡിൽ പിക്കപ്പ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലാണ് സംഭവം. മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്ത് പൊട്ടിയ മദ്യ കുപ്പി കണ്ടെത്തിയിരുന്നു. നല്ലളം സി.ഐ എം.കെ. സുരേഷാണ് കേസ് അന്വേഷിക്കുന്നത്.

Back To Top
error: Content is protected !!