
അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ
മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ അന്തരിച്ച ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ ആദ്യ ‘അമൃത് സ്നാനം’ ദിനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്താനായിരുന്നു ലോറീന്റെ നീക്കം. എന്നാല്‍ അലര്‍ജി ബാധിച്ചതിനാല്‍ പുണ്യ സ്‌നാനത്തിന് സാധിച്ചില്ല. അലര്‍ജി മൂലം ലോറീന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി അവരുടെ ഗുരു സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞു. ”സംഗമത്തില്‍ അവര്‍ സ്‌നാനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ നിലവില്‍ വിശ്രമത്തിലാണ്. അവര്‍ക്ക് ചില…