കോഴിക്കോട് താമരശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

കോഴിക്കോട് താമരശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

അടിവാരം:അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചത്. വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍തന്നെ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പഞ്ചായത്ത് പ്രതിനിധികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,പോലീസ് വില്ലേജ് ഓഫീസര്‍ , എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മക്കള്‍ :സാബു ലാല്‍, സജി ലാല്‍ , സിന്ദു .മരുമക്കള്‍ : പ്രസന്നസാബു മോപ്പാടി, ഷാജിസജി ഈങ്ങാപ്പുഴ , ദിലീപ് തിരുവമ്പാടി.

Back To Top
error: Content is protected !!