ക്രൂരത; തൃശ്ശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ്   ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

ക്രൂരത; തൃശ്ശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

തൃശൂര്‍: വരന്തരപ്പിള്ളി പിടിക്കപറമ്ബില്‍ ഫാമില്‍ അതിക്രമിച്ചുകയറിയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു. ഒരു ആട്ടിന്‍കുട്ടിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

വരാക്കര സ്വദേശി കാര്യാട്ട് സുനില്‍കുമാറി​ന്‍റ ഉടമസ്ഥതയിലുള്ള ഫാമില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഫാമിലുണ്ടായിരുന്ന രണ്ട് ബിഹാര്‍ സ്വദേശികളായ ജീവനക്കാരെ ആക്രമിച്ച്‌ ഓടിച്ചശേഷം ഉമഷ് കൈക്കോട്ട് കൊണ്ട് അട്ടിന്‍കുട്ടികളെ തല്ലി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഫാമിനോട് ചേര്‍ന്നുള്ള ഫാര്‍മസിയിലെ അലമാര, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, ബാത്റൂം എന്നിവ തകര്‍ക്കുകയും മരുന്നുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫാം ഉടമ സുനില്‍കുമാര്‍ പറഞ്ഞു.പ്രതി കഴിഞ്ഞ വര്‍ഷം ഈ ഫാമില്‍ കുറച്ചുദിവസം ജോലി ചെയ്തിരുന്നു. ഇയാള്‍ ഫാമില്‍ അതിക്രമം കാണിക്കാനുള്ള കാരണം അറിയില്ലെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.

Back To Top
error: Content is protected !!