
മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും തിരികെ അയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്. ബിനിലിന്റെ മരണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ എത്രയും വേഗം സൈനിക സേവനത്തിൽ നീക്കണമെന്നും വിദേശകാര്യ…