
പൊങ്കലിന് പൊളിക്കാൻ തമിഴ്നാട്; 6 ദിവസം അവധി പ്രഖ്യാപിച്ചു
ചെന്നൈ: ജനുവരി 17നും കൂടി തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊങ്കലിനോട് അനുബന്ധിച്ചാണ് അവധി. ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാൽ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാനും മറ്റും സൗകര്യം നൽകുന്നതിനായാണ് 17നും അവധി നൽകുന്നതെന്നാണ് വിശദീകരണം. ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി ലഭിക്കും. ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ. ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ…