
നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; ഹെഡ് കോൺസ്റ്റബിളിന് ജീവൻ നഷ്ടമായി
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ – ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലാ റിസർവ് ഗാർഡിൻ്റെ ( ഡിആർജി ) ഹെഡ് കോൺസ്റ്റബിളിനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായതായി ബസ്തർ ഇൻസ്‌പെക്ടർ ജനറൽ പി. സുന്ദരരാജ് അറിയിച്ചു. അബുജ്മർ മേഖലയിലെ നാരായൺപൂർ, ദന്തേവാഡ, ജഗ്ദൽപൂർ, കൊണ്ടഗാവ് ജില്ലകളിൽ നിന്നുള്ള ഡിആർജി ടീമുകളെ ഏകോപിപ്പിച്ചാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) വെള്ളിയാഴ്ച ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ…