ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല.

മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.

Back To Top
error: Content is protected !!