
കയ്യിൽ കാശുണ്ടോ… ദ്വീപുകൾ മൊത്തമായി വിലയ്ക്ക് വാങ്ങാം!
വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ നടക്കുന്ന സംഭവങ്ങളാണ്. എന്നാൽ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനൊക്കുമോ? പറ്റുമെന്നാണ് ഉത്തരം. പലപ്പോഴും ശതകോടീശ്വരൻമാരും മറ്റും ദ്വീപുകൾ വാങ്ങുന്നതായൊക്കെ വാർത്തകളിൽ കേൾക്കാറില്ലേ? ദ്വീപുകളുടെ വിൽപനയും വാങ്ങലും വേണമെങ്കിൽ വാടകയ്ക്കെടുക്ക ലുമൊക്കെ സാധ്യമാക്കുന്ന വെബ്സൈറ്റുകളും ഏജൻസികളുമൊക്കെയുണ്ട്. സ്കോട്ലൻഡിന്റെ തെക്കൻ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വിദൂരവും ആൾതാമസമില്ലാത്തതുമായ ദ്വീപാണ് ബാൽലൊക്കോ. 25 ഏക്കറോളം വിസ്തീർണം വരുന്ന ഈ ദ്വീപിൽ കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഇല്ല. ദ്വീപിനുള്ളിൽ ഒരു കുളമുണ്ട്. അതേ…