
‘ഞാൻ ദാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു, എനിക്ക് പശ്ചാത്താപമുണ്ട്’ : സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സമയത്തെ തന്റെ പ്രതികരണത്തിൽ മാപ്പ് ചോദിച്ച് നടി ഉർവശി റൗട്ടേല. വീടിനുള്ളിൽവച്ച് സെയ്ഫ് അലി ഖാൻ കുത്തേറ്റതിന്റെ ഞെട്ടലിൽ സിനിമാ ലോകം നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ അനുചിതമായ പ്രതികരണം. ആഭരണങ്ങൾ ധരിച്ച് മാധ്യമത്തിന് മുന്നിലെത്തിയ ഉര്‍വശി സെയ്ഫിനേക്കാള്‍ സംസാരിച്ചത് തന്റെ പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ്. സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമങ്ങളോട് തന്റെ സിനിമയെക്കുറിച്ചായിരുന്നു ഉർവശി റൗട്ടേലയുടെ മറുപടി. സാഹചര്യത്തിന്…