
താരൻ മാറ്റാൻ ഇനി എന്തെളുപ്പം; വെറും രണ്ടു ചേരുവയിൽ ഹെയർ പാക്ക് | remove-dandruff
തലയിലെ താരൻ മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. താരൻ അകറ്റി കരുത്തുറ്റ മുടി വളർച്ചക്കായി വ്യത്യസ്ത ഹെയർ പാക്കുകൾ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. പരീക്ഷിക്കാം ഒരു കിടിലൻ ഹെയർ പാക്ക്… താരൻ നിയന്ത്രിക്കുന്നതിന് മുട്ടയും തൈരും മികച്ച…