
മദ്യപിച്ച് ബഹളമുണ്ടാക്കിയ 25 കാരിയെ നിലത്തിട്ട് ചവിട്ടി ഓട്ടോ ഡ്രൈവർമാർ; മർദ്ദനം പോലീസ് നോക്കി നിൽക്കെ !
മദ്യപിച്ച് ബഹളം സൃഷ്ടിച്ച 25 കാരിയായ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലാണ് ബുധനാഴ്ച സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും അത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ പിന്നീട് വീഡിയോ വൈറലായി ചര്‍ച്ചയായതോടെ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഐപിസി സെക്ഷൻ 324 (മുറിപ്പെടുത്തല്‍),…