രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോ​ഗികൾ

രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോ​ഗികൾ

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ (Omicron Cases) എണ്ണം വർധിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോ​ഗ ബാധിതരുടെ എണ്ണം 784 ആയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം  അറിയിച്ചു. 784 ഒമിക്രോൺ രോഗികളിൽ 241 പേർ കോവിഡ് മുക്തരായി.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോ​ഗികളുള്ളത്. 238 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നാലെയുള്ളത്. 167 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 73 കേസുകളുമായി ഗുജറാത്ത് മൂന്നാമതും, 65 കേസുകളുമായി കേരളം നാലാമതും 62 കേസുകളുമായി തെലങ്കാന അഞ്ചാമതുമാണ്. അതേസമയം രാജ്യത്ത് 9,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,08,886 ആയി

Back To Top
error: Content is protected !!