Headlines

പത്താംക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപികയ്ക്കെതിരെ പോക്സോ കേസ്

പത്താംക്ലാസുകാരനെ വിവാഹം കഴിച്ച  അധ്യാപികയ്ക്കെതിരെ പോക്സോ കേസ്

ചെന്നൈ ∙ പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂൾ അധ്യാപിക പോക്സോ കേസിൽ അറസ്റ്റിലായി. അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 വയസ്സുകാരനെയാണു സ്കൂളിൽ ട്രെയിനി അധ്യാപികവിവാഹം കഴിച്ചത്. വീട്ടുകാരുടെ കടുത്ത എതിർപ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറിൽ അടുത്തുള്ള ക്ഷേത്രത്തിൽ പോയി വിവാഹിതരായി. എതിർപ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം വിവാദമായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്.

error: Content is protected !!