
ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് നീക്കം. ജാഗ്രതാ നിർദ്ദേശവുമായി പോലീസ് ഒമിക്രോണിനായുള്ള പിസിആർ ടെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകിയാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നു. അതിൽ കൊറോണ, ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ…