രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ് നവംബർ 20 ന് രാജ്യത്ത് എത്തി ഏഴ് ദിവസത്തിന് ശേഷം ഒരു വിമാനത്തിൽ ദുബായിലേക്ക് പോയതായി കണ്ടെത്തിയത്.
നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന ബെംഗളൂരു വിമാനത്താവളത്തിലെത്തിയാൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തിയത്. തുടർന്ന് അതേ ദിവസം തന്നെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിൽ നിന്ന് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. സ്വകാര്യ ലാബിൽ നിന്നും ലഭിച്ച കൊറോണ സർട്ടിഫിക്കറ്റുമായാണ് ഇയാൾ ദുബായിലെത്തിയത്.
തുടർന്ന് ഇയാളെ സ്വയം നീരീക്ഷണത്തിലാക്കുകയായിരുന്നു. എന്നാൽ ഏഴ് ദിവസത്തിന് ശേഷം ഇയാൾ ദുബായിൽ സന്ദർശനം നടത്തിയതായാണ് യാത്ര രേഖകൾ കാണിക്കുന്നത്. പരിശോധനയിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ 24 പേരുടെയും പരിശോധനയിൽ കൊറോണ നെഗറ്റീവാണെന്ന് കണ്ടെത്തി.