മദ്യപിച്ച് ബഹളമുണ്ടാക്കിയ 25 കാരിയെ നിലത്തിട്ട് ചവിട്ടി ഓട്ടോ ഡ്രൈവർമാർ; മർദ്ദനം പോലീസ് നോക്കി നിൽക്കെ !

മദ്യപിച്ച് ബഹളമുണ്ടാക്കിയ 25 കാരിയെ നിലത്തിട്ട് ചവിട്ടി ഓട്ടോ ഡ്രൈവർമാർ; മർദ്ദനം പോലീസ് നോക്കി നിൽക്കെ !

മദ്യപിച്ച് ബഹളം സൃഷ്ടിച്ച 25 കാരിയായ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലാണ് ബുധനാഴ്ച സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും അത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

യുവതിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ പിന്നീട് വീഡിയോ വൈറലായി ചര്‍ച്ചയായതോടെ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഐപിസി സെക്ഷൻ 324 (മുറിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍), 354 (പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തതായി മഥുര ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാംനാഥിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുവതി മദ്യലഹരിയിലായിരുന്നെന്നും റോഡിൽ ബഹളമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർമാരുമായും മറ്റുള്ളവരുമായും ഇവര്‍ വഴക്കിട്ടു. മഹേഷ്, ചരൺ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവർമാരാണ് യുവതിയെ മർദിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ യുവതിയെ അടിച്ച് നിലത്തിടുകയും അവരെ ചവിട്ടുകയും ചെയ്തു. യുവതിയുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സംഭവസ്ഥലത്ത് വിളിച്ചുവരുത്തി പോലീസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back To Top
error: Content is protected !!