ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടിലെ അടുക്കളയില്‍ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Back To Top
error: Content is protected !!