പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്.

ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. പ്രധാനപ്പെട്ട അന്താരാഷ്‌ട്ര കറൻസികൾക്കെതിരെ ശ്രീലങ്കൻ രൂപ കൂപ്പുകുത്തി. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.

നിലവിൽ ഒരു പാൽചായ കിട്ടണമെങ്കിൽ 100 രൂപയാണ് ശ്രീലങ്കയിൽ കൊടുക്കേണ്ടത്. പാൽപ്പൊടിയുടെ വില കിലോയ്‌ക്ക് 2,000 രൂപ വരെയെത്തിയാണ് വിവരം. എല്ലാ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്ത് വിപണനം നടത്തണമെന്നതിനാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്കും ശ്രീലങ്കയിൽ പൊളളുന്ന വിലയാണ്.

സമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതി ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ശ്രീലങ്കൻ ഭരണകൂടം ഐഎംഎഫിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയ അന്താരാഷ്‌ട്ര നാണയ നിധിയുടെ അധികൃതർ, ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ ഏത് നിമിഷവും തകരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Back To Top
error: Content is protected !!