പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്ത് പോലീസ്

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്ത് പോലീസ്

കണ്ണൂർ: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്ത് പോലീസ്. പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവാവാണ് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഫുട്‌ബോൾ ജേഴ്‌സി നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ നഗ്‌നനാക്കിയ ശേഷം ജേഴ്‌സി ധരിപ്പിക്കാൻ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ബൈക്കിലെത്തിയ യുവാവ് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കുട്ടി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് കേസ് നൽകിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.

Back To Top
error: Content is protected !!